കുറ്റിക്കാട്ടില്‍ കള്ളനോട്ടുകള്‍ കണ്ടെത്തി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
കല്ലായി പാലത്തിന് സമീപത്തെ റെയില്‍‌വെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തു. രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളാണ് പ്ലാസ്‌റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

റെയില്‍വേ ട്രാക്കിനു സമീപത്തെ അടിക്കാടിന് തീപിടിച്ചതിനെത്തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന്‌ അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. ഇവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കളളനോട്ടുകളുടെ പൊതി ശ്രദ്ധയില്‍പ്പെട്ടത്. കുറേ നോട്ടുകെട്ടുകള്‍ കത്തിപ്പോവുകയും ചെയ്തു. ഇവയില്‍ ചിലത് ചിതലരിച്ച നിലയിലും ആയിരുന്നു.

വിവരമറിഞ്ഞ് പന്നിയങ്കര പോലീസ്‌ സ്‌ഥലത്തെത്തി.

കല്ലായി പാലത്തിനടിയില്‍ വ്യാപകമായി കള്ളനോട്ട് ഇടപാട് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :