കുരുവിള രാജി വയ്ക്കണം - വെളിയം

Veliyam Bhargavan
FILEFILE
മന്ത്രി കുരുവിള രാജി വയ്ക്കണമെന്ന് തന്നെയാണ് സി.പി.ഐയുടെ ആഗ്രഹമെന്ന് സി.പി.ഐ സംസ്ഥാ‍ന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

പി.സി ജോര്‍ജിനെ പുറത്താക്കണമെന്നതില്‍ സി.പി.ഐ മാത്രമാണ് നിര്‍ബന്ധം പിടിച്ചതെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോര്‍ജിന്‍റെ പ്രസ്താവനകള്‍ക്ക് ഇടതുപക്ഷത്തിന്‍റെ അംഗികാരമില്ലെന്ന തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തത്.

പരാതി ഉണ്ടായിരുന്നുവെങ്കില്‍ പി.സി.ജോര്‍ജ് അക്കാര്യം കത്ത് മുഖേന മുന്നണിയെ അറിയിക്കണമായിരുന്നു. മന്ത്രി കുരുവിള രാജിവയ്ക്കണമെന്ന തീരുമാനത്തെ ഇടതുമുന്നണിയോഗത്തില്‍ സി.പി.ഐ എതിര്‍ത്തില്ല. മറിച്ചുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാജിവയ്ക്കണം.

രാജി വയ്ക്കുകയെന്നത് ഇതുവരെ തുടര്‍ന്ന് വരുന്ന ഒരു കാര്യമാണ്. കുരുവിളയുടെ രാജി, ജുഡീഷ്യല്‍ അന്വേഷണം, പി.സി.ജോര്‍ജിനെ പുറത്താക്കല്‍ എന്നീ കാര്യങ്ങളിലെല്ലാം കേരള കോണ്‍ഗ്രസ് ഒഴികെ മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമായിരുന്നു.

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (14:48 IST)
ഇടതുമുന്നണി യോഗം നടക്കുമ്പോള്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വെളിയം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :