കുനിയില്‍ ഇരട്ടകൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു

മലപ്പുറം| WEBDUNIA|
PRO
PRO
മലപ്പുറം അരീക്കൊട് കുനിയില്‍ സഹോദരങ്ങളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. മലപ്പുറം എടവണ്ണയിലെ ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്നുമാണ്‌ ആയുധങ്ങള്‍ കണ്ടെടുത്തത്‌. കൊലയാളികള്‍ സഞ്ചരിച്ച ടാറ്റ സുമോ കണ്ടെത്തിയ ഭാഗത്തുനിന്നും കുറച്ച് അകലെ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

പന്ത്രണ്ടോളം വാളുകളും കത്തികളും ആയുധങ്ങളില്‍ ഉണ്ട്‌. കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (46), കൊളക്കാടന്‍ ആസാദ്‌ എന്നിവരാണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കുനിയില്‍ വച്ചാണ് ഇവര്‍ക്ക് വെട്ടേറ്റത്. പച്ച നിറത്തിലുള്ള സുമോ വാനില്‍ എത്തിയ സംഘം ഇരുവരെയും വെട്ടുകയായിരുന്നു.

സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിലമ്പൂര്‍ മമ്പാട്‌ സ്വദേശി വയലിലകത്ത്‌ ഫിറോസ്‌ ഖാന്‍, ഭാര്യാസഹോദരനും പെരുമ്പറമ്പ്‌ സ്വദേശിയുമായ റിയാസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :