അടൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെങ്ങറ സുരേന്ദ്രനും അനുയായികളോടൊപ്പം നടത്തിയ കുത്തിയിരുപ്പ് സത്യാഗ്രഹം അവസാനിപ്പിച്ചു. എസ് പിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
ഓണച്ചന്തയുമായി ബന്ധപ്പെട്ട് അരി തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് പള്ളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കുത്തിയിരുപ്പ് സമരം നടത്തിയത്.
ബാങ്ക് പ്രസിഡന്‍റ് രാജന്‍ പിള്ളയെയും സെക്രട്ടറി മധുവിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഒരു ഉദ്യോഗസ്ഥനാണ് തിരിമറിക്ക് പിന്നിലെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
സംഭവത്തെ കുറിച്ച് ഐ ജി അരുണ്‍ കുമാര്‍ സിന്‍ഹ അന്വേഷിക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.