'കാവ്യയാണ് പ്രശ്നം' - ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ദിലീപും കാവ്യയും ഞെട്ടി!

കാവ്യയുമായി നിയമപരമായി വിവാഹമോചനം നേടിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്!

aparna| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:10 IST)
ദിലീപിന്റെ സമയദോഷത്തിനു പിന്നിൽ കവ്യയാണെന്ന് റിപ്പോർട്ടുകൾ. കാവ്യാ മാധവനും ദിലീപും വിവാഹിതരാകാൻ ജാതകം നോക്കുകയും പ്രശ്നം വെക്കുകയും ചെയ്തപ്പോൾ ജ്യോത്സ്യൻ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഒന്നിച്ചാൽ ദുർനിമിത്തങ്ങൾ ഉണ്ടാകുമെന്ന ജ്യോത്സ്യന്റെ വാക്കുകളെ എതിർത്താണ് ഇരുവരും വിവാഹം കഴിച്ചതെന്ന് സിനിമാ മഗളം റിപ്പോർട്ട് ചെയ്യുന്നു.

നടിയുടെ കേസുമായി ബന്ധപ്പെട്ട് വിഷയങ്ങൾക്ക് പരിഹാരം തേടി ദിലീപ് വീണ്ടും ജ്യോത്സ്യനെ സന്ദർശിച്ചുവെന്നാണ് സൂചന. ദോഷത്തിനു പരിഹാരം എന്തെന്ന് ചോദിച്ച ദിലീപിനു ഞെട്ടിക്കുന്ന മറുപടിയാണ് ജ്യോത്സ്യൻ നൽകിയതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

ഇരുവരുടെയും ജീവിതത്തിൽ ഒരു മോചനം ആവശ്യമാണെന്ന് ജ്യോത്സ്യൻ പറയുന്നു. ഇരുവരും തമ്മിൽ പിരിഞ്ഞശേഷം വീണ്ടും ഒന്നിക്കാമെന്നും ജ്യോത്സ്യൻ പറയുന്നു. അങ്ങനെയാണെങ്കിൽ അത് ദിലീപ് കേസിൽ ഗുണം ചെയ്യുമെന്നും ജ്യോത്സ്യൻ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :