കാര്‍ത്തികേയന്റെ മൃതദേഹം നിയമസഭയില്‍ പൊതുദര്‍ശനത്തിനു വെച്ചു

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (09:16 IST)
ശനിയാഴ്ച അന്തരിച്ച സംസ്ഥാന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മൃതദേഹം നിയമസഭയിലേക്ക് മാറ്റി. നിയമസഭയിലെ മെമ്പേഴ്സ് ഹാളില്‍ ആണ് കാര്‍ത്തികേയന്റെ മൃതദേഹം പത്തുമണി വരെ പൊതുദര്‍ശനത്തിനു വെയ്ക്കും.

പത്തുമണി മുതല്‍ 11 മണി വരെ കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവനിലും 11 മുതല്‍ 12 വരെ ദര്‍ബാര്‍ ഹാളിലും 12.30 മുതല്‍ മൂന്നുമണി വരെ ആര്യനാട് സര്‍ക്കാര്‍ സ്കൂളിലും പൊതുദര്‍ശനത്തിനു വെയ്ക്കും.

അതിനുശേഷം, നാലു മുതല്‍ ആറു വരെ ശാസ്തമംഗലത്തെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും. ഞായറാഴ്ച ആറുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ആണ് സംസ്കാരം. സംസ്ഥാനത്ത് ഒരു ആഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :