കാരാട്ട് അപഹാസ്യനായി: എം വി രാഘവന്‍

PRO
മായാവതിയുടെ പാര്‍ട്ടി ബി‌എസ്‌പിയുമായി സഖ്യത്തിന് ശ്രമിച്ച കാരാട്ട് അപഹാസ്യനായി തീര്‍ന്നിരിക്കുകയാണെന്ന് സി‌എം‌പി സെക്രട്ടറി എം വി രാഘവന്‍. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വാഴ്ത്തി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി‌എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച കാരാട്ടിനെയും കൂട്ടരെയും മായാവതി ചവിട്ടി പുറത്താക്കുകയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സീറ്റ് വിഭാഗത്തില്‍ യോജിപ്പിലെത്താന്‍ കഴിയാത്ത സിപി‌എം - ബി‌എസ്പി ചര്‍ച്ചകളും കൂടിക്കാഴചകളും പാഴായി. ഇപ്പോള്‍ ബി‌എസ്‌പിയുമായി മുന്നണിയില്ലെന്നും ചിലകാര്യങ്ങളില്‍ മാത്രം സഹകരിക്കുകയും ചെയ്യുമെന്നും പറയുന്ന കാരാട്ടിന്‍റെ വാക്കുകളില്‍ നിന്നും അഭിപ്രായ വ്യത്യാസത്തിന്‍റെ രൂക്ഷത പ്രകടമാണെന്ന് എം വി രാഘവന്‍ പറഞ്ഞു. ഇടത് പാര്‍ട്ടിയിലെ ഘടകകക്ഷികള്‍ തമ്മില്‍ തന്നെ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്ന് അദ്ദേഹം ആരോപിച്ചു.

2009 ല്‍ മൂന്നാം മുണണി ഉണ്ടാക്കുമെന്നായിരുന്നു ഇടത് പാര്‍ട്ടികളുടെ പ്രഖ്യാപിത നയം. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനം കാലഹരണപ്പെട്ടിരിക്കുന്നു. ഇടതുകക്ഷികള്‍ കേരളത്തെ കുറിച്ചും ബംഗാളിനെകുറിച്ചും ആശങ്കയിലാണെന്നും തൃണമൂല്‍ കോണ്‍‌ഗ്രസിനോട് പോലും ഏറ്റുമുട്ടാനുള്ള കെല്‍‌പ്പ് ഇടത് കക്ഷികള്‍ക്ക് ഇല്ലാതായിരിക്കുന്നെന്ന് എം വി രാഘവന്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍| WEBDUNIA| Last Modified ഞായര്‍, 11 ജനുവരി 2009 (15:24 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :