ആലപ്പുഴ പുന്നമട കായലിലേക്ക് ഹൌസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. കോഴിക്കോട് സര്‍വകലാശാല ജീവനക്കാരന്‍ ഷെജി രാജന്‍ ആണ് മരിച്ചത്.
ആലപ്പുഴയില്‍ ഒരു ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിനു വേണ്ടി എത്തിയതായിരുന്നു ഷെജി. രാത്രിയില്‍ ഹൌസ് ബോട്ടിലിരുന്ന് ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി കായലിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. കോഴിക്കോട് സര്‍വകലാശാലയിലെ ഓഡിയോ ആന്‍റ് വിഷ്വല്‍ റിപോഗ്രാഫിക് സെന്‍ററിലെ ജിവനക്കാരനാണ് ഷെജി.