കവര്‍ച്ചക്കേസില്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍ പിടിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍ കവര്‍ച്ചാ കേസില്‍ പിടിയില്‍. കെ പി ഷബീര്‍, പൂക്കാട്ടുപടി സ്വദേശി ബോംബ്‌ ഇസ്മയില്‍ എന്നിവരാണ്‌ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

പത്തു വര്‍ഷം മുമ്പ്‌ കാഴ്ചപ്പള്ളിയിലെ ജ്വല്ലറിയില്‍ നിന്ന്‌ രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസിലാണ്‌ ഇവര്‍ പിടിയിലായത്‌. കെ പി ഷബീറിനെ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും ഇസ്മായിലിനെ എറണാകുളത്തു നിന്നുമാണ്‌ അറസ്റ്റു ചെയ്തത്‌.

പത്തുവര്‍ഷം മുമ്പ്‌ നടന്ന ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തത്‌ തടിയന്റവിട നസീറാണെന്ന്‌ ക്രൈംബ്രാഞ്ച്‌ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം സമാഹരിക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് ക്രൈംബ്രാഞ്ച്‌ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :