കളിമണ്‍ ഫാക്‌ടറിയില്‍ പൊട്ടിത്തെറി: 2 മരണം

തിരുവനന്തപുരം| WEBDUNIA|
കഴക്കൂട്ടത്തിനടുത്ത് ആശാപുരത്ത് കളിമണ്‍ ഫാക്‌ടറിയിലെ ഫര്‍ണസ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. എറണാകുളം സ്വദേശിയായ ജോണി വര്‍ഗീസ്, ഉത്തര്‍ പ്രദേശ് സ്വദേശിയായ മിഥുറായി എന്നിവരാണ് മരിച്ചത്.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, പൊട്ടിത്തെറിക്ക് പിന്നില്‍ അട്ടിമാറിയാണെന്നു സംശയിക്കുന്നതായി ഫാക്‌ടറി അധികൃതര്‍ പറഞ്ഞു. സ്ഫോടക വസ്‌തു ഉപയോഗിച്ചതായി സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞു.

സുരക്ഷാകാ‍രണങ്ങള്‍ ആരോപിച്ച് നേരത്തെ ഈ ഫാക്‌ടറിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :