കലോത്സവനഗരി ഉണര്‍ന്നു, കോഴിക്കോട് മുന്നില്‍

കോട്ടയം| WEBDUNIA| Last Modified വ്യാഴം, 20 ജനുവരി 2011 (11:27 IST)
PRO
അമ്പത്തിയൊന്നാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ലയെ പിന്തള്ളി കോഴിക്കോട് മുന്നേറുന്നു. കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 393 പോയിന്‍റുമായാണ് കോഴിക്കോട് കുതിക്കുന്നത്. തൊട്ടുപിന്നില്‍ 385 പോയിന്‍റുമായി തൃശൂര്‍ ജില്ലയും ഉണ്ട്. 366 പോയിന്‍റുമായി കണ്ണൂര്‍ ആണ് മൂന്നാം സ്ഥാനത്ത്.

ആതിഥേയരായ കോട്ടയം ജില്ല 352 പോയിന്‍റുമായി നാലാമതാണ്. മറ്റുജില്ലകളുടെ പോയിന്‍റ് നില താഴെ പറയും വിധമാണ്. എറണാകുളം - 350, പാലക്കാട് - 346, ആലപ്പുഴ - 341, തിരുവനന്തപുരം - 324, മലപ്പുറം - 318, കൊല്ലം - 317, കാസര്‍കോഡ് - 299, പത്തനംതിട്ട - 291, വയനാട് - 270, ഇടുക്കി - 255 എന്നിങ്ങനെയാണ് പോയിന്‍റ് നില. നാടോടിനൃത്തം, കഥകളി, ചാക്യാര്‍കൂത്ത്, ഒപ്പന, വൃന്ദവാദ്യം, തിരുവാതിര, ലളിതഗാനം, ഓട്ടന്‍ തുള്ളല്‍ എന്നീ ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്.

ചൊവ്വാഴ്ച ചിത്രരചന, പെന്‍സിലില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബുസൂരി അല്‍തൌസി ഒന്നാമനായി. ചിത്രരചന, വാട്ടര്‍ കളറില്‍ കോഴിക്കോട് ബാലുശ്ശേരി ജി വി എച്ച് എസ് എസിലെ അക്ഷയ് സഞ്ചീവിനാണ് ഒന്നാംസ്ഥാനം. ചിത്രരചന ഓയില്‍ കളറിലും അക്ഷയ് ആണ് ഒന്നാമന്‍. കാര്‍ട്ടൂണില്‍ കൊല്ലം തഴവ ഗവ: എ വി ബോയ്സ് ഹൈസ്കൂളിലെ അഖില്‍ രാജ് എം ആര്‍ ആണ് ഒന്നാംസ്ഥാനം നേടിയത്.

വീണയില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ എം ഗേള്‍സ് എച്ച് എസ് സ്കൂളിലെ എം പി ഹരിതരാ
ജ് ആണ് ഒന്നാമതെത്തിയത്
. നാദസ്വരത്തില്‍ കോട്ടയം വാഴപ്പള്ളി സെന്‍റ് തെരേസാസ് എച്ച് എസ് എസിലെ അഖില്‍ അനില്‍കുമാര്‍ ആണ് ഒന്നാമതായത്. തബലയില്‍ കോഴിക്കോട് തിരുവണ്ണൂര്‍ എച്ച് എസ് എസിലെ ആതിര സി ടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

മദ്ദളത്തില്‍ പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ രഞ്ജിത് കൃഷ്ണന്‍ പി കെ ആണ് ഒന്നാമതെത്തിയത്.

ആണ്‍കുട്ടികളുടെ വിഭാഗം കുച്ചുപ്പുഡിയില്‍ കൊല്ലം സെന്‍റ് അലോഷ്യസ് എച്ച് എസ് എസിലെ സാവിയോ ടോണിയാണ് ഒന്നാമതെത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗം കുച്ചുപ്പുഡിയില്‍ കോഴിക്കോട് സില്‍വര്‍
ഹില്‍സ് എച്ച് എസ് എസിലെ ഐശ്വര്യ രാജ സി കെയാണ് ഒന്നാമതെത്തിയത്.

മോഹിനിയാട്ടത്തില്‍ അപ്പീലുമായെത്തിയ കൊല്ലം പാരിപ്പള്ളി എ എസ് എച്ച് എസ് എസിലെ ലാവണ്യ എസ് ഡിക്കാണ് ഒന്നാംസ്ഥാനം. കേരളനടനത്തില്‍ തിരുവനന്തപുരം സെന്‍റ് ജോസഫ്സ് എച്ച് എസ് എസിലെ അബി സുരേഷിനാണ് ഒന്നാംസ്ഥാനം.

ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട ഡോണ്‍ബോസ്കോ എച്ച് എസ് എസിലെ കെവിന്‍ ജോസിനാണ് ഒന്നാംസ്ഥാനം. ഹിന്ദി പ്രസംഗമത്സരത്തില്‍ എറണാകുളം എല്‍ എം സിസി എച്ച് എസ് ഫോര്‍ ഗേള്‍സ് ചതിയാതിലെ ശാലു ഉപാധ്യയ്ക്കാണ് ഒന്നാംസ്ഥാനം.

കഥാപ്രസംഗമത്സരത്തില്‍ കോഴിക്കോട് പേരാമ്പ്ര എച്ച് എസ് എസിലെ അജയ് ജിഷ്ണു എസ് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. കോല്‍ക്കളിയില്‍ മലപ്പുറം എടരിക്കോട് പി കെ എം എം എച്ച് എസ് എസിലെ വിഷ്ണു കെ വിയാണ് ഒന്നാംസ്ഥാനത്തെത്തിയത്. പഞ്ചവാദ്യത്തില്‍ പാലക്കാട് പെരിങ്ങോട് എച്ച് എസിലെ അനില്‍ കുമാര്‍ കെ ജിയും സംഘവുമാണ് ഒന്നാമതെത്തിയത്.

നാടകത്തില്‍ കോഴിക്കോട് തിരുവണ്ണൂര്‍ എച്ച് എസ് എസിലെ സ്നേഹ വി ആറും സംഘവും ഒന്നാമതെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :