കലോത്സവം മൂന്നാംദിനത്തിലേക്ക്; കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം

കോഴിക്കോട്| Joys Joy| Last Modified ശനി, 17 ജനുവരി 2015 (09:46 IST)
അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 204 പോയിന്റുമായി കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 203 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 201 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു.

ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, തിരുവാതിര, ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം, ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി, മാര്‍ഗംകളി, ചാക്യാര്‍കൂത്ത്, സംസ്‌കൃത നാടകം, ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ചെണ്ടമേളം, ഗാനമേള, നങ്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍ , ശാസ്തീയ സംഗീതം, ഹയര്‍സെക്കന്‍ഡറി കഥകളി, കോല്‍ക്കളി, ദഫ്മുട്ട്, വയലിന്‍ , ഓടക്കുഴല്‍ ‍, പദ്യം ചൊല്ലല്‍ ,കൂടിയാട്ടം, പ്രസംഗമത്സരം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സര ഇനങ്ങള്‍ ‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :