കലാശാ‍ല യുവജനോത്സവത്തിന് ഇന്ന് തുടക്കം

കൊല്ലം| WEBDUNIA|
കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്നു കൊല്ലത്ത് തിരി തെളിയും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ അയ്യായിരത്തോളം കലാകരന്മാ‍ര്‍ പങ്കെടുക്കും.

ഇന്നു ഉച്ചക്ക്‌ രണ്ടു മണിക്ക്‌ കൊല്ലം സെന്‍റ് ജോസഫ്‌ സ്കൂളില്‍ നിന്നു കലോത്സവ വിളംബര ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട്‌ അഞ്ചിനു എസ് എന്‍ കോളജിലെ പ്രധാനവേദിയായ കെ പി അപ്പന്‍ നഗറില്‍ കേരള സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ എ ജയകൃഷ്ണന്‍ പതാക ഉയര്‍ത്തും.

അറുപതു ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലയിലെ അഞ്ചു കലാലയങ്ങളിലെ എട്ടു വേദികളിലായിട്ടാണു മത്സരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്‌ കലോത്സവത്തില്‍ പങ്കെടുക്കുന്നത്‌. ആറിനു വൈകിട്ട്‌ അഞ്ചിനു കലോത്സവം സമാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :