ആലുവ|
WEBDUNIA|
Last Modified ചൊവ്വ, 13 നവംബര്‍ 2007 (09:54 IST)
പ്രശസ്ത കഥകളി സംഗീതജ്ഞന് കലാമണ്ഡലം ശങ്കരന് എമ്പ്രാന്തിരി(63) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി പ്രമേഹ രോഗ ബാധിതനായിരുന്നു അദ്ദേഹം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഒരു കാല് മുറിച്ചു മാറ്റിയിരുന്നു. പിന്നീട് വീല്‍ച്ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം കഥകളി വേദികളില്‍ പാടിയിരുന്നത്. കാഴ്ചയ്ക്കും അല്പം മങ്ങലേറ്റിരുന്നു.
കേരളത്തില്‍ കഥകളി സംഗീതത്തില്‍ ഏറ്റവും പ്രധാനിയായിരുന്നു ശങ്കരന് എമ്പ്രാന്തിരി. കഥകളി സംഗീതത്തിന് നല്കുന്ന സ്വാതി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം ശങ്കരന് എമ്പ്രാന്തിരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വിദേശത്തുള്ള മകള്‍ വന്നതിന് ശേഷം മാത്രമേ ശവസംസ്കാരം നടക്കുകയുള്ളൂ. പെരിയാറിന്റെ തീരത്തായിരിക്കും സംസ്കാരം.