കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിഷം; നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതിനാല്‍ മരണംവരെ സംഭവിക്കാമെന്ന് വിദഗ്ധര്‍

മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ക്ലോര്‍പൈറിഫോസ് കീടനാശിനിയാണ് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ചെറിയ സാന്നിധ്യം പോലും ശരീരത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ചെടികളിലെ കീടങ്ങളെയും പ്രാണികളെയും നശിപ്

കലാഭവന്‍ മണി, ക്ലോര്‍പൈറിഫോസ്, കീടനാശിനി, അമേരിക്ക Kalabhavan Mani, Chlorpyriphos, America
rahul balan| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (20:14 IST)
മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ക്ലോര്‍പൈറിഫോസ് കീടനാശിനിയാണ് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ചെറിയ സാന്നിധ്യം പോലും ശരീരത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ചെടികളിലെ കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനാണ് ക്ലോറോപൈറിഫോസ് എന്ന കീടനാശിനി വ്യപകമായി ഉപയോഗിക്കുന്നത്.

കീടങ്ങളുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന വിഷവസ്തുവാണ് ഇതിലെ പ്രധാന ഘടകം. ശ്വസിച്ചാലോ തൊട്ടാലോ അകത്തു ചെന്നാലോ ഛര്‍ദിയും തലകറക്കവും അടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാകും ഫലം. 1965 അമേരിക്കയിലാണ് കീടനാശിനി ആദ്യമായി ഉപയോഗത്തിലെത്തിയത്.

യഥാര്‍ഥത്തില്‍ ക്ലോറോ പൈറിഫോസ് ഒരു വിഷവസ്തുവല്ല. ഈ കീടനാശിനി ശരീരത്തില്‍ പ്രവേശിക്കുകയും ശരീരം ഇതിനെ പ്രതിരോധിക്കുമ്പോള്‍ ആണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കീടനാശിനി എന്‍സൈമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ഇതിനെ പ്രതിരോധിക്കാന്‍ ശരീരം കൂടുതല്‍ എന്‍സൈം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യും.

ഇക്കാരണങ്ങള്‍ക്കൊണ്ട് ശരീരത്തില്‍ ഏതെങ്കിലും തരത്തില്‍ ക്ലോര്‍പൈറിഫോസ് എത്തുകയാണെങ്കില്‍ മരണത്തിന് കാരണമാകുന്ന തരത്തില്‍ ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :