കരുണാകരന്‍ സോണിയയെ കണ്ടു

K. Karunakaran
KBJWD
മുതിര്‍ന്ന നേതാവ് കെ.കരുണാകരന്‍ കോണ്‍ഗ്ര അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയാഗാന്ധിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ട് നിന്നു.

തന്നോടൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കാന്‍ വൈകുന്നുവെന്നാണ് കരുണാകര വിഭാഗത്തിന്‍റെ പരാതി. ഇക്കാര്യം കരുണാകരന്‍ സോണിയയെ അറിയിച്ചു. അഞ്ച് ഡി.സി.സി അധ്യക്ഷ സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് കരുണാകരന്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ രണ്ട് ഡി.സി.സി അധ്യക്ഷ സ്ഥാനങ്ങള്‍ നല്‍കാനാണ് സാധ്യത. ഏതൊക്കെ ജില്ലകളാണ് നല്‍കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കരുണാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കാണ്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി| M. RAJU| Last Modified വെള്ളി, 28 മാര്‍ച്ച് 2008 (16:49 IST)
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയുമായും കരുണാകരന്‍ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര മന്ത്രിമാരായ ടി.ആര്‍ ബാലു, എച്ച്.ആര്‍ ഭരദ്വാജ് എന്നിവരുമായും കരുണാകരന്‍ ചര്‍ച്ചകള്‍ നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :