കരിമണല്‍ സമരം വീണ്ടും

കൊല്ലം | M. RAJU| Last Modified ബുധന്‍, 28 മെയ് 2008 (15:09 IST)
കൊല്ലത്ത് കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരം വീണ്ടും സജീവമാകുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ കരിമണല്‍ ഖനനം സ്വകാര്യവത്ക്കരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുന്നത്.

ഒരു റഷ്യന്‍ കമ്പനിക്ക് ടൈറ്റാനിയം സ്പോഞ്ച് പദ്ധതി നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചതാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളെ സമരത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിയം എം‌പ്ലോയീസ് കോണ്‍ഗ്രസ് നടത്തിയ കരിമണല്‍ സംരക്ഷണ കണ്‍‌വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി, വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.

യു.ടി.യു.സി ബേബി ജോണ്‍ വിഭാഗവും സമരരംഗത്ത് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ കമ്പനിക്ക് സഹായകരമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുമെന്നും യു.ടി.യു.സി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടെയാണ് റഷ്യന്‍ കമ്പനിയുമായി ധാരാണാപത്രം ഒപ്പിട്ടതെന്നാണ് സി.ഐ.ടി.യുവിന്‍റെ നിലപാട്.

പ്രതിരോധ മന്ത്രി എ.കെ ആന്‍റണി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗമാണ് ഈ തീരുമനമെടുത്തതെന്നും ഇവര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :