കപ്പലില്‍ ബാലനെ പീഡിപ്പിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലില്‍ മൂന്നര വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കേസില്‍ ലക്ഷദ്വീപ്‌ പൊലീസ്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഖാദറിനെ (54) പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ദ്വീപില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട എം വി കവറത്തി എന്ന കപ്പലിലാണ് സംഭവം നടന്നത്. അസുഖബാധിതനായ കുട്ടിയെ മാതാപിതാക്കള്‍ ചികില്‍സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു. ഇതിനിടെ കപ്പലിലെ സെക്യൂരിറ്റി ഓഫിസര്‍ കൂടിയായ അബ്ദുല്‍ ഖാദര്‍ കുട്ടിയുമായി സൌഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അബ്ദുല്‍ ഖാദറിനെ കോടതി റിമാന്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :