കന്യാസ്ത്രീയോടൊപ്പം യാത്ര ചെയ്ത വൈദികന് ആക്രമണം; പ്രതി റിമാന്‍ഡില്‍

പഴയങ്ങാടി| WEBDUNIA|
PRO
PRO
കന്യാസ്ത്രീയോടൊപ്പം കാറില്‍ യാത്ര ചെയ്ത വൈദികനെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പഴയങ്ങാടി പൊലിസ്‌ അറസ്റ്റ്‌ ചെയ്തു. ചെറുതാഴം പെരിയാട്ടെ എം രജിലേഷാ(21)ണ്‌ അറസ്റ്റിലായത്‌. മൊത്തം 15 പ്രതികളില്‍ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു. രജിലേഷിനെ പയ്യന്നൂര്‍ ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി റിമാന്റ്‌ ചെയ്തു.

2012 മെയ്‌ 31നു രാവിലെയാണ്‌ കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ പിലാത്തറ ഓഡിറ്റോറിയത്തിനു സമീപം കാറില്‍ പോകവെയാണ് കന്യാസ്ത്രീയെയും വൈദികനെയും സദാചാര പൊലീസ് ചമഞ്ഞ് സംഘം ആക്രമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :