തൃശൂര്|
rahul balan|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (17:14 IST)
കണ്‍സ്യുമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്‍സ്യുമര്‍ ഫെഡ് വിദേശമദ്യം വിറ്റു കിട്ടിയ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് പറയുന്നു.
മദ്യത്തിന്റെ വില്‍പനയില്‍ വന്‍വര്‍ധനവ് ഉണ്ടായപ്പോഴും അതിന് ആനുപാതികമായ വര്‍ധനവ് ഇന്‍സെന്റീവില്‍ ഉണ്ടായില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്‍സെന്റീവ് വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ പലതും കാണാനില്ലെന്നും ത്രിവേണി വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ വിളിക്കാതെയണെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.