കൂത്തുപ്പറമ്പ്|
WEBDUNIA|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2010 (11:10 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങിയപ്പോള്‍ യു ഡി എഫ് കുതിക്കുന്നു. കണ്ണൂര്‍ നഗരസഭ യു ഡി എഫ് നിലനിര്‍ത്തിയിട്ടുണ്ട്. 26 ഇടങ്ങളില്‍ യു ഡി എഫും നാലിടങ്ങളില്‍ എല്‍ ഡി എഫും വിജയിച്ചു. മറ്റുള്ളവര്‍ ഒരിടത്തും വിജയിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ കൂത്തുപ്പറമ്പ് നഗരസഭയില്‍ എല്‍ ഡി എഫ് എതിരില്ലാതെ മുന്നേറുന്നു. കൂത്തുപ്പറമ്പില്‍ 26 ഇടങ്ങളില്‍ എല്‍ ഡി എഫ് വിജയിച്ചു കഴിഞ്ഞു. രണ്ടിടങ്ങളില്‍ യു ഡി എഫ് വിജയിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ നഗരസഭയില്‍ 17 ഇടങ്ങളില്‍ എല്‍ ഡി എഫും ഏഴിടങ്ങളില്‍ യു ഡി എഫും വിജയത്തോട് അടുക്കുകയാണ്. തളിപ്പറമ്പ് നഗരസഭയില്‍ പത്തിടങ്ങളില്‍ യു ഡി എഫും ഒമ്പതിടങ്ങളില്‍ എല്‍ ഡി എഫും മുന്നിട്ടു നില്‍ക്കുന്നു. തലശ്ശേരി നഗരസഭയില്‍ ഒമ്പതിടങ്ങളില്‍ എല്‍ ഡി എഫും മൂന്നിടങ്ങളില്‍ യു ഡി എഫും മുന്നേറുകയാണ്.
കാസര്‍കോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ പത്തിടങ്ങളില്‍ യു ഡി എഫും നാലിടങ്ങളില്‍ എല്‍ ഡി എഫും അഞ്ചിടങ്ങളില്‍ ബി ജെ പിയും മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റുകളും ലഭിച്ചിട്ടുണ്ട്.കാസര്‍കോഡ് നഗരസഭയില്‍ യു ഡി എഫ് 21 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. പത്തിടങ്ങളില്‍ ബി ജെ പിയും ഒരിടത്ത് എല്‍ ഡി എഫും മുന്നേറുകയാണ്. നീലേശ്വരം നഗരസഭയില്‍ മൂന്നിടങ്ങളില്‍ യു ഡി എഫ് മുന്നേറുമ്പോള്‍ ഏഴിടങ്ങളില്‍ എല്‍ ഡി എഫ് മുന്നേറുന്നു. ഒരിടത്ത് യു ഡി എഫും ഒരിടത്ത് എല്‍ ഡി എഫും വിജയിച്ചിട്ടുണ്ട്.