കടുവ പിടിച്ചു; മുടി മുറിച്ച് രക്ഷപ്പെട്ടു!

മൂന്നാര്‍| WEBDUNIA|
PRO
PRO
തേയിലത്തോട്ടം തൊഴിലാളിയായ യുവതി കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആയുസ്സില്‍ന്റെ ബലം കൊണ്ട് മാത്രം. കുറ്റിയാര്‍ എസ്‌റ്റേറ്റിലെ ഗണേശന്റെ ഭാര്യ മുത്തുമാരിയെയാണ് ആക്രമിച്ചത്. യുവതി രക്ഷപ്പെടുത്താന്‍ ഒപ്പമുള്ളവര്‍ ശ്രമിക്കുന്നതിനിടെ കടുവയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തേയിലത്തോട്ടത്തിലെ പണികഴിഞ്ഞ്‌ വൈകിട്ട് ഇവര്‍ മടങ്ങുമ്പോഴായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. പതിയിരുന്ന കടുവ സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുത്തുമാരിയെ കണ്ണില്‍പ്പെട്ടതോടെ അവരെ തലമുടിയില്‍ കടിച്ചുവലിച്ച് കൊണ്ടുപോകാനാണ് കടുവ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇതോടെ ഒപ്പമുണ്ടായിരുന്ന ചിലര്‍ ധൈര്യം സംഭരിച്ച് ഒരു വാക്കത്തി ഉപയോഗിച്ച് മുത്തുമാരിയുടെ മുടി മുറിക്കുകയായിരുന്നു. അങ്ങനെ കടുവയുടെ വായില്‍ നിന്ന് പിടി വിടുവിച്ചു. അതിനിടെ വാക്കത്തി കൊണ്ട് കടുവയ്ക്കും പരുക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് മുത്തുമാരിയെ മൂന്നാറിലെ ടാറ്റായുടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവയുടെ നഖപ്പാടുകള്‍ ഏറ്റതിനാല്‍ മുത്തുമാരിയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :