കടാശ്വാസ കമ്മിഷന്‍ നവം.ഒന്നിന്

V.S Achuthanandan
KBJWD
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

ഇതിന് ആവശ്യമായ ചട്ടങ്ങള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചുതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് കേന്ദ്രീകരിച്ച് മാരിടൈം ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കാനുള്ള നടപടിക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സംസ്ഥാന നിയമപരിഷ്ക്കരണ കമ്മിഷന്‍റെ കാലാവധി 2009 മാര്‍ച്ച് 31 വരെ നീട്ടാനും തീരുമാനിച്ചു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണ പഠിച്ച കുറവിലാങ്ങാട് സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കെട്ടിടം കഴിഞ്ഞ പതിനാറാം തീയതി തീവച്ച് നശിപ്പിച്ചിരുന്നു. ഇത് പുനര്‍ നിമ്മിക്കുന്നതിന് ആവശ്യമായ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം| M. RAJU|
മൂന്നാര്‍ ക്യാബിനറ്റ്‌ കമ്മിറ്റി ഉടന്‍ ചേരുമെന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വി.എസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :