കടല്‍ക്കൊലപാതകം: നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മത്സ്യത്തൊഴിലാളികളുടെ കൊലപാതകം സംബന്ധിച്ച കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രനിയമകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചായിരിക്കും കേസന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ക്രിമിനല്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചത് കേസന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

അതേസമയം, അറ്റോര്‍ണി ജനറല്‍ ഗുലാം ഇ-വഹന്‍വതി ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കപ്പല്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്റിക്ക ലക്‌സിയുടെ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ചര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :