കടല്‍ ദുരന്തം: മയൂറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അമ്പലപ്പുഴ| WEBDUNIA| Last Modified വെള്ളി, 9 മാര്‍ച്ച് 2012 (19:32 IST)
PRO
PRO
ചേര്‍ത്തലയ്ക്കടുത്ത് ബോട്ടില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടാം പ്രതി മയൂര്‍ വീരേന്ദ കുമാറിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. അപകടം നടന്ന സമയത്ത്‌ കപ്പലിന്റെ നിയന്ത്രണം വഹിച്ചിരുന്നത്‌ ഇയാളാണ്‌. അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്‌ ഇയാളെ ഹാജരാക്കിയത്‌.

മാര്‍ച്ച്‌ ഒന്നാം തീയതി പുലര്‍ച്ചെയാണ് ചേര്‍ത്തലയ്ക്കടുത്ത് ബോട്ടില്‍ കപ്പല്‍ ഇടിച്ച് ദുരന്തമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരില്‍ മൂന്ന്‌ പേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തിരുന്നു. രണ്ടുപേരെ രക്ഷപെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :