കടലിലെ വെടിവയ്പ്പ്: ചര്‍ച്ച പരാജയം

കൊച്ചി| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (18:42 IST)
കൊല്ലം നീണ്ടകരയില്‍ രണ്ടു മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയായ വെടിവയ്പ്പിന് ഉത്തരവാദികളായവരെ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചി പൊലീസും ഇറ്റാലിയന്‍ കോണ്‍സുലേറ്റും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം.

വെടിവെയ്പ്പ്‌ നടന്നത്‌ ഇന്ത്യന്‍ അതിര്‍ത്തിയില്ല. അതിനാല്‍ ഇതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും ഇറ്റാലിയന്‍ കോണ്‍സുല്‍ ജനറല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുകയായിരുന്നു. പൊലീസ്‌ അന്വേഷണവുമായി സഹകരിക്കില്ലെന്ന നിലപാടില്‍ ഇറ്റാലിയന്‍ അധികൃതര്‍ ഉറച്ചു നിന്നു.

അതേസമയം, ഇറ്റാലിയന്‍ എംബസിയുടെ നിലാപാട്‌ കൂടി അറിഞ്ഞശേഷം അനന്തര നടപടി സ്വീകരിക്കുമെന്ന്‌ കൊച്ചി പൊലീസ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :