കടലിലെ വെടിവയ്പ്പ്: അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (18:07 IST)
പുറകടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയമാണ് അന്വേഷണത്തിന്‌ ഉത്തരവിട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഷിപ്പിംഗ്‌ ആയിരിക്കും അന്വേഷണത്തിന്‌ നേതൃത്വം നല്‍കുക.

മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേസെടുക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കടല്‍ക്കൊള്ളക്കാരെയാണ് വെടിവച്ചത് എന്നാണ് ഇറ്റാലിയന്‍ അംബാസഡര്‍ സംഭവത്തെക്കുറിച്ച് നല്‍കിയ വിശദീകരണം. ഇറ്റാലിയന്‍ അംബാസഡര്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാജ്യാന്തര കീഴ്വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :