കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന കടയടപ്പ് സമരം പൂര്‍ണം. ജില്ലയിലെ 90 ശതമാനം കടകളും അടഞ്ഞ് കിടക്കുന്നു.
കുത്തകവിരുദ്ധ സമരത്തിന്‍റെ ഭാഗമായാണ് കടയടപ്പ്. സി.പി.എം നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല. വളരെ നാമമാത്രമായ കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. തുറന്നിരിക്കുന്ന കടകളെ ബലം പ്രയോഗിച്ച് അടപ്പിക്കുന്ന നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ചില കടകള്‍ വെളുപ്പിന് തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് സ്വമേധയാ കടകള്‍ അടച്ച് സമരത്തില്‍ പങ്കെടുക്കുകയാണ്. കുത്തകകമ്പനികള്‍ക്ക് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കുന്നുവെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ വ്യാപാരികള്‍ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.