കടം 50,000 കോടി: ധനമന്ത്രി

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തെ വരുമാനം കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഗണ്യമായി കുറയുകയാണെന്ന് സംസ്ഥാന ധനമന്ത്രി. പൊതു കടം 50,000 കോടി രൂപയോളം ആയി വര്‍ദ്ധിച്ചിരിക്കുകയാണെന്നും എന്നാല്‍ ഇതോടൊപ്പം സംസ്ഥാനത്തെ വരുമാന കമ്മി കുറയുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

2002- 03 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ പൊതു കടം 31,060.27 കോടി രൂപയായിരുന്നത് 2006 07 സാമ്പത്തിക വര്‍ഷത്തില്‍ 49,871.74 കോടി രൂപയായി ഉയര്‍ന്നു.

അതേ സമയം വരുമാന കമ്മിയിലും കുറവുണ്ടായതായാണ് മന്ത്രി പറയുന്നത്. 2002 03 സാമ്പത്തിക വര്‍ഷത്തെ വരുമാന കമ്മി 4,118.67 കോടി രൂപയായിരുന്നത് 2006 07 ആയപ്പോഴേക്കും 2,589.33 കോടി രൂപയായി താഴുകയാണുണ്ടായത്.

അതുപോലെ തന്നെ വളര്‍ച്ചാ നിരക്കിലും വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2002 03 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 11.28 ശതമാനമായിരുന്നത് 2006 07 സാമ്പത്തിക വര്‍ഷത്തില്‍ 12.61 ശതമാനമായിട്ടാണ് ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :