വര്‍ക്കല|
WEBDUNIA|
Last Modified വെള്ളി, 6 ഡിസംബര്‍ 2013 (16:40 IST)
അമിത പലിശ ഈടാക്ക് പണം കടംകൊടുക്കുകയും മറ്റും ചെയ്ത നിരവധി പേരെ ഓപ്പറേഷന്‍ കുബേരയിലൂടെ പൊലീസ് വലയിലാക്കി. വര്‍ക്കല പൊലീസ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ റെയ്‍ഡില്‍ വര്‍ക്കല ദളവപുരം അശോകന്‍ എന്ന 58 കാരന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെയാണു കേസുള്ളത്.
അശോകന്‍റെ വീട്ടില്‍ നിന്നു മാത്രമായി ഒന്നേകാല്‍ ലക്ഷം രൂപയും 20 പ്രമാണങ്ങലും ബ്ലാങ്ക് മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തു. വട്ടിപ്പലിശയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
വര്‍ക്കല സി.ഐ എസ്.ഷാജി, എസ്.ഐ. ജെ.എസ്.പ്രവീണ്‍, അയിരൂര്‍ എസ്.ഐ പ്രശാന്ത് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു റെയ്‍ഡിനു നേതൃത്വം നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും റെയ്‍ഡ് നടത്താനാണു പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.