ഓണവില്ലുകള്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: | WEBDUNIA|
തിരുവതാംകൂറിലെ ഓണാഘോഷങ്ങളിലെ സുപ്രധാന ചടങ്ങായ ശ്രീപ്തമനാഭന് ഓണവില്ല് സമര്‍പ്പിക്കല്‍ നടന്നു. ഇത്തവണ സമര്‍പ്പിച്ച എട്ടു വില്ലുകളില്‍ അനന്തശയനം, ദശാവതാരം, രാമപട്ടാഭിഷേകം, കൃഷ്ണ ലീല എന്നിവ ആലേഖനം ചെയ്ത വില്ലുകളാണ് സമര്‍പ്പിച്ചത്.

രാജഭരണകാലത്തെ മുറതെറ്റാതെ തുടരുന്ന ഈ ചടങ്ങ് പതിവ് പോലെ പൂജപ്പുരയിലെ വിളയില്‍ കുടുംബമാണ് നിര്‍വഹിച്ചത്. നീണ്ട നാല്‍പ്പത്തിയോന്ന് ദിവസത്തെ വൃതാനുഷ്ഠാനത്തോടെയുള്ള അധ്വാനത്തിലൂടെയാണ് വിളയില്‍ കുടുംബം ഓണവില്ലുകള്‍ തയാറാക്കുന്നത്.

ഇപ്രകാരം തയാറാക്കിയ വില്ലുകള്‍ മുഖ്യ ശില്പിയുടെ നേതൃത്വത്തിലാണ് പത്മനാഭ സന്നിധിയിലേക്ക് കൊണ്ട് പോകുക. ഇത്തവണ ബിനു കുമാറിന്‍റെയും സുദര്‍ശനന്‍റെയും നേതൃത്വത്തിലാണ് വില്ലുകള്‍ കൊണ്ട് പോയത്.

പത്മനാഭനെ വില്ലണിയിച്ച ശേഷം ശില്പികള്‍ തന്നെ അത് ആദ്യമായി ദര്‍ശിക്കും തുടര്‍ന്ന് ഓണനാളില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വില്ലണിഞ്ഞ ശ്രീപത്മനാഭനെ കാണാനാകും.തിരുവോണനാള്‍ മുതല്‍ മൂന്നു ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിക്കുന്ന വില്ലുകള്‍ പിന്നീട് കൊട്ടാരത്തിലേക്ക് കൊണ്ട് പോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :