ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു

തൃശൂര്‍| WEBDUNIA| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2009 (09:31 IST)
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട്‌ ഇടക്കയ്യൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്.

കോഴിക്കോട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ സമ്മേളനം കഴിഞ്ഞ്‌ ആലപ്പുഴയിലേക്ക്‌ പോയ ടൂറിസ്റ്റ് ബസിലാണ് തീ പിടിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഏഴു പേര്‍ക്കാണ് പൊള്ളലേറ്റത്. മറ്റുള്ളവര്‍ക്ക് പുകശ്വസിച്ച് ശ്വാസതടസമുണ്ടായി.

ബസിന്‍റെ പിന്‍‌ഭാഗത്താണ് ആദ്യം തീ കണ്ടത്. തീ കണ്ടയുടന്‍ യാത്രക്കാര്‍ ബസിന്‍റെ ചില്ലു തകര്‍ത്ത് പുറത്തു ചാടി. എന്നാല്‍ ബസിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് പൊള്ളലേറ്റു.

തീ പടര്‍ന്നയുടന്‍ അഗ്നിശമന സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :