ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല: ഗണേശ്കുമാര്‍

കൊട്ടാരക്കര| WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍. അങ്ങനെ മത്സരിക്കേണ്ടി വരികയാണെങ്കില്‍ യു ഡി എഫും മണ്ഡലത്തിലെ ഒന്നരലക്ഷം വോട്ടര്‍മാരും തന്നോടൊപ്പം ഉണ്ടാവും. ഇപ്പോള്‍ ജയിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയും ക്രമക്കേടും നടത്താന്‍ ആരുപറഞ്ഞാലും കേള്‍ക്കില്ല. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ജനങ്ങള്‍ തന്ന അധികാരസ്ഥാനം ആരുവിചാരിച്ചാലും തട്ടിത്തെറിപ്പിക്കാന്‍ കഴിയില്ല. ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് വലുത്. തന്നെ കാണാന്‍ മധ്യസ്ഥന്റെ ആവശ്യമില്ലന്നും ഗണേശ് പറഞ്ഞു.

വെറുതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന പ്രകൃതം തനിക്കില്ല. എന്നും ജനങ്ങള്‍ക്കിടയില്‍ത്തന്നെ കാണും. തന്നെയാര്‍ക്കും ആട്ടിപ്പായിക്കാന്‍ കഴിയില്ല. ഒന്നുമില്ലെങ്കില്‍ ആതുരസേവനം നടത്തിയെങ്കിലും ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ബഹിഷ്‌കരിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നും തനിക്ക് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ലെന്നും ഗണേശ്കുമാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :