ഒറ്റപ്പാലത്ത് ബിജെപിക്ക് വോട്ട് മറിച്ചത് കോണ്‍ഗ്രസുകാര്‍; താന്‍ ഗ്രൂപ്പ്, ജാതി രാഷ്ട്രീയത്തിന്റെ ഇര: പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷാനിമോള്‍ ഉസ്മാന്‍

തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനിമോള്‍ ഉസ്മാന്‍. താന്‍ മത്സരിച്ച ഒറ്റപ്പാലത്ത് ബി ജെ പിക്ക് വോട്ട് മറിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്

കൊച്ചി| rahul balan| Last Modified ബുധന്‍, 8 ജൂണ്‍ 2016 (15:25 IST)
തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനിമോള്‍ ഉസ്മാന്‍. താന്‍ മത്സരിച്ച ഒറ്റപ്പാലത്ത് ബി ജെ പിക്ക് വോട്ട് മറിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും കുറിപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.

കെ എസ്‌ യു പ്രവര്‍ത്തകയായി രാഷ്ട്രീയജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തെരെഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും വേണ്ട യോഗ്യത കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായെന്നും ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അറിയാതെ ഒന്നരവര്‍ഷത്തോളം ശ്രീ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചതും പിന്നീട് എ ഐ സി സി സെക്രട്ടറിയായി ശ്രീമതി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കള്‍ എന്റെ ഒരു കുറവായാണ് കണ്ടതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു വെക്കുന്നു. കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ് ജാതി സമവാക്യങ്ങളില്‍ തട്ടി എന്നെ തെറിപ്പിക്കുമായിരുന്നുവെന്നും സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടുംഉള്ള നന്ദിയും കടപ്പാടും വലുതാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.

കാസര്‍കോഡ് പാര്‍ലിമെന്റ് സീറ്റ് വേണ്ടന്നുവെച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും തന്നെ നോക്കി കണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണെന്നും അവരെ മാനിച്ചു മാത്രമാണ് ഞാന്‍ ഒറ്റപ്പാലത്ത് ഞാന്‍ മത്സരിച്ചതെന്നും ഷാനിമോള്‍ പറഞ്ഞു. ആശ്രിത വത്സല്യത്തിന്റെയും പാരമ്പര്യസിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്ഥാനത്ത് എത്തിയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു. അക്രമരാഷ്ട്രീയവും വര്‍ഗീയതയും ശക്തമായി നേരിടണമെങ്കില്‍ യുവജനങ്ങള്‍ക്കു അനുകൂലമായ തലമുറമാറ്റം അനിവാര്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു വെക്കുന്നു.

ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം -

ഈ കുറിപ്പ്-പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമായല്ല- മറിച്ച് മുപ്പത്തിനാല് വർഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ മാത്രം
കോൺഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് ഞാൻ എന്ന് പറയേണ്ടിവന്നതിൽ ദുഃഖിക്കുന്നു. Ksu പ്രവർത്തകയായി രാഷ്ട്രീയജീവിതത്തിലേക്കുകടക്കുമ്പോൾ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങള്‍ക്കും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു ഞാൻ വർഷങ്ങൾ പിന്നിട്ടപ്പോൾ തെരെഞ്ഞെടുപ്പിലും പാർട്ടി പദവിയിലും merrit എന്നാൽ കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായി.

മഹിളാ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നെപ്പോൾ കേരളത്തിലെ നേതാക്കൾ അറിയാതെ ഒന്നരവര്‍ഷത്തോളം ശ്രീ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ഇന്ത്യ മുഴുവൻ പ്രവർത്തിച്ചതും പിന്നീട് എ ഐ സി സി സെക്രട്ടറിയായി ശ്രീമതി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കൾ എന്റെ ഒരു കുറവായാണ് കണ്ടത്
കേരളത്തിൽ ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഗ്രൂപ്പ് ജാതി സമവാക്യങ്ങളിൽ തട്ടി എന്നെ തെറിപ്പിക്കുമായിരുന്നു.

ശ്രീമതി സോണിയ ഗാന്ധിയോടും ശ്രീ രാഹുൽ ഗാന്ധിയോടുംഉള്ള നന്ദിയും കടപ്പാടും വലുതാണ്
കാസർകോട് പാർലിമെന്റ് സീറ്റ് വേണ്ടന്നുവെച്ചപ്പോൾ വേദനയോടെയും പ്രതിഷേധത്തോടെയും എന്നെ നോക്കി കണ്ട സാധാരണ കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് ഞാൻ ഒറ്റപ്പാലത്ത് ഞാൻ മത്സരിച്ചത്. 2006ല്‍ പെരുമ്പാവൂരിലും 2016ഇല് ഒറ്റപ്പാലത്തും എന്നെ പ്രഖ്യാപിച്ചത് 140-മതാണ്. കാസർകോട് 20. ഇതൊക്കെ ചില സത്യങ്ങൾ മാത്രമാണ്.

ആശ്രിത വത്സല്യത്തിന്റെയും പാരമ്പര്യസിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അർഹിക്കാത്ത ഒരു സ്ഥാനത്തും യെത്തിയില്ലയെന്നു അഭിമാനത്തോടെ ഓർമിക്കുന്നു
ഈ അനുഭവം എനിക്ക് മാത്രമല്ല നിരവധി ആളുകൾ ഉണ്ട് അനീതിമാത്രം തലമുറകൾക്കു സംഭാവന ചെയ്തു മുന്നോട്ടു പോകുന്നത് സമൂഹം കൃത്യമായി ശ്രദ്ധിക്കുന്നു വിപ്പ്ലവം അതിന്റെ വിത്തുകളേ കൊന്നൊടുക്കുന്നു എന്ന പോലെയാണ് പെട്ടിയെടുപ്പുകാരല്ലാത്ത വിദ്യാർത്ഥി യുവജന നേതാക്കളെ ഇല്ലാതാക്കുന്നത് അക്രമരാഷ്ട്രീയവും വർഗീയതയും ശക്തമായി നേരിടണമെങ്കിൽ യുവജനങ്ങൾക്കു അനുകൂലമായ തലമുറമാറ്റം അനിവാര്യമാണ് സങ്കട്ങ്ങളിലും ഒറ്റപെടലുകളിലും എന്നെ പിന്തുണച്ച ഏല്ലാവർക്കും ഒരായിരം നന്ദി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
കേസിലെ എട്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചപ്പോള്‍ ഒരാളെ കോടതി വെറുതേ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി ...

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ ...