ഒറ്റപ്പാലത്ത് ബി ജെ പി-എസ് ഡി പി ഐ സംഘര്‍ഷം പടരുന്നു

ഒറ്റപ്പാലം| WEBDUNIA| Last Modified വ്യാഴം, 21 ഏപ്രില്‍ 2011 (13:19 IST)
ബി ജെ പി-സംഘര്‍ഷം നിലനില്‍ക്കുന്ന ഒറ്റപ്പാലത്ത് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വീണ്ടും അക്രമം. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

ഒറ്റപ്പാലത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഹര്‍ത്താലിനിടെ നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറുണ്ടായതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിനെ ഒരുസംഘം വെട്ടിപരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഇതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ ബുധനാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. ഈ ഹര്‍ത്താലിനിടെ ബജ്‌രംഗ്ദള്‍ നേതാവ്‌ രഞ്ജിത്തിന്റെയും ബന്ധുവിന്റെയും വീടിന് നേരെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ബി ജെ പി വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :