ഒരു ഗ്രാമത്തെ വലച്ച് ചെമ്മീന്‍!

ആലപ്പുഴ| WEBDUNIA|
അനധികൃത ചെമ്മീന്‍ പീലിങ്‌ ജനജീവിതം ദുസഹമാക്കൂന്നു. അമ്പലപ്പുഴ പുന്നപ്ര വണ്ടാനം നീര്‍ക്കുന്നം മേഖലകളില്‍ പഞ്ചായത്തിന്റെയൊ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അംഗീകാരം കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ ഷെഡുകളാണ്‌ പ്രശ്നം സൃഷ്ടിക്കുന്നത്‌.

ചെമ്മീന്‍ തോട്‌ സമയാസമയങ്ങളില്‍ സംസ്ക്കരിക്കാതെ പുലര്‍ച്ചെ നാല്‌ മുതല്‍ വൈകിട്ട്‌ ആറ്‌ വരെ കൂട്ടിവച്ച്‌ ഇതിനുശേഷം സന്ധ്യയാകുമ്പോഴാണ്‌ ഇത്‌ സംസ്ക്കരിക്കുന്നതിന്‌ കൊണ്ടുപോകുന്നത്‌. ഇതിനാല്‍ പരിസരപ്രദേശങ്ങളില്‍ ദുര്‍ഗന്ധം പരക്കുന്നത്‌ ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ഇതിനോടൊപ്പം തന്നെ കൊതുകും കൂത്താടികളും പെരുകുന്നു.

വൈകിട്ട്‌ ചെമ്മീന്‍ തോട്‌ തുറന്നിട്ട ചെറുവാഹനങ്ങളിലാണ്‌ കൊണ്ടുപോകുന്നത്‌. ഇത്‌ മൂലം ദേശിയപാതയിലെ യാത്ര വാഹനയാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ദുരിതമാകുന്നു. ഇതില്‍ നിന്നുളള മലിനജലം വാഹനയാത്രക്കാരുടെ ദേഹത്ത്‌ വീണ്‌ ദുര്‍ഗന്ധം ഉണ്ടാകുന്നു.

അനധികൃതമായി വീടുകേന്ദ്രീകരിച്ചാണ്‌ ചെമ്മീന്‍ പൊളിപ്പിക്കുന്നത്‌. ഇതാകട്ടെ രാവിലെ മുതല്‍ വൈകുന്നേരം വരെ ശേഷമാണ്‌ ചെമ്മീന്‍ സംസ്ക്കരിക്കാന്‍ കൊണ്ട്‌ പോകുന്നത്‌. വര്‍ഷകാലമായതോടെ പലവിധ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയും ഏറെയാണ്‌. അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്‌ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :