ഐസ്ക്രീം: അന്വേഷണ റിപ്പോര്‍ട്ടില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരില്ല?
കോഴിക്കോട്|
WEBDUNIA|
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേസ്ഡയറി അടക്കമുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് സമര്‍പ്പിക്കുന്നത്. കേസില്‍ ആരോപണവിധേയനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടിയുടേയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിക്കപ്പെടുന്ന ജഡ്ജിമാരുടെയും പങ്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ എ റൌഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ക്രൈംബ്രാഞ്ച് എ ഡി ജി പി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വി എസിന്റെ ആവശ്യം തള്ളിയ കോടതി കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാമെന്ന് അറിയിക്കുകയായിരുന്നു.