ഐപിഎല്‍ കള്ളപ്പണം വെളുപ്പിക്കല്‍: രാമചന്ദ്രന്‍ പിള്ള
തൊടുപുഴ|
WEBDUNIA|
ക്രിക്കറ്റ് കളിയുടെ പേരില്‍ ഐ പി എല്ലിലൂടെ നടക്കുന്നത് ചൂതാട്ടവും കള്ളപ്പണം വെളുപ്പിക്കലുമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ഐ പി എല്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ക്രിക്കറ്റിനോ, രാജ്യത്തിന്‍റെ മറ്റ് കായികവിനോദങ്ങള്‍ക്കോ ഐപിഎല്‍ യാതൊരു നേട്ടവും ചെയ്യുന്നില്ല.
ശശി തരൂര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും തരൂരിന്‍റെ പങ്കിനെക്കുറിച്ച് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു.