ബംഗളൂരു|
JOYS JOY|
Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (10:12 IST)
കര്‍ണാടക വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണര്‍ ഡി കെ രവിയുടെ മരണം സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തും. തിങ്കളാഴ്ച നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
നിയമസഭാസമ്മേളനം നടക്കുമ്പോള്‍ പുറത്ത് പ്രഖ്യാപനം നടത്തുന്നതില്‍ സാങ്കേതിക തടസമുള്ളതിനാലാണ് നിയമസഭാസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും ദിഗ്‌വിജയ് സിംഗ് വ്യക്തമാക്കി.
അതേസമയം, പ്രാഥമിക അന്വേഷണം നടത്തേണ്ടത് സംസ്ഥാന പൊലീസിന്റെ കടമയാണെന്നും അതിനു ശേഷമാണ് ഉന്നത അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി കെ രവിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി കര്‍ണാടകയില്‍ പ്രക്ഷോഭം നടന്നുവരികയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവ ഐ എ എസ് ഉദ്യോഗസ്ഥനായ ഡി കെ രവിയെ കോറമംഗലയ്ക്ക് സമീപത്തെ അപാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.