എസ്ഐ മര്‍ദ്ദിച്ചതായി പെണ്‍കുട്ടിയുടെ പരാതി; അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

കൊച്ചി| WEBDUNIA| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2013 (18:35 IST)
PRO
PRO
സ്റ്റേഷനില്‍ വച്ചു രാത്രിയില്‍ മര്‍ദ്ദിച്ചതായി പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി നേരിട്ടാണു പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് എസ്ഐക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട എസ്പിക്കാണു കോടതി നിര്‍ദേശം നല്‍കിയത്. കേസന്വേഷണത്തിനു മജിസ്ട്രേറ്റ് കോടതി നേതൃത്വം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മാതാവ് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്തി ആറന്മുള സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഈ സമയത്ത് തന്നെ എസ്ഐ മര്‍ദിച്ചു എന്നാണു പെണ്‍കുട്ടിയുടെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :