എസ് എം ഇ കേസ്: വിധി ഇന്ന്

കോട്ടയം| WEBDUNIA|
എസ് എം ഇ റാഗിംഗ് കേസിന്‍റെ വിധി ഇന്ന് പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ പ്രത്യേക കോടതി ജഡ്ജി കെ ശശിധരന്‍നായര്‍ കേസ് വിളിച്ചതിനു ശേഷം ബുധനാഴ്ചത്തേക്ക് മാറ്റുകയാണെന്ന് അറിയിക്കുകയായിരുന്നു.

ആറു വിദ്യാര്‍ത്ഥികളെക്കൂടാതെ സംഭവകാലത്തെ എസ്‌ എം ഇ കോളജ് പ്രിന്‍സിപ്പല്‍, ഡയറക്ടര്‍, കോട്ടയം മെഡിക്കല്‍ കോളജ്‌ മനോരോഗ വിഭാഗം മേധാവി എന്നിവരും കേസില്‍ പ്രതികളാണ്‌.

ആറ്‌ വിദ്യാര്‍ത്ഥികളും സ്ഥാപന മേധാവികളുമടക്കം ഒമ്പത് പ്രതികളാണ്‌ കേസിലുള്ളത്. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നതാണ്‌ സ്ഥാപനമേധാവികള്‍ക്കെതിരായ കേസ്‌.

2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ്‌ ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് കേസില്‍ ഇതിനോടകം 27 സാക്ഷികളെ വിസ്‌തരിച്ചു. കോട്ടയം ഈസ്‌റ്റ് സി ഐ ആയിരുന്ന വി ജി വിനോദ്കുമാറിനായിരുന്നു കേസ് അന്വേഷണത്തിന്‍റെ ചുമതല. 2006 ജനുവരി 17ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നീണ്ടു പോവുകയായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :