എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമം - ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി | WEBDUNIA| Last Modified ശനി, 30 ജൂണ്‍ 2007 (14:03 IST)
വ്യാജലോട്ടറിക്കാര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്ത് കൊടുത്തിട്ടുണ്ടെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീരാമ കൃഷ്ണന്‍. ഇപ്പോഴത്തെ വിമര്‍ശനം നന്നാക്കാനല്ല, അസൂത്രിതമായി ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ദേശാഭിമാനി ഒരു സ്വതന്ത്ര പത്രമാണ്. പണം വാങ്ങിയതിനെക്കുറിച്ച് രാഷ്ട്രീയ നേതൃത്വവും ദേശാഭിമാനിയും അന്വേഷിക്കും.

ഇതിന് മറുപടി പറയാ‍ന്‍ ഡി.വൈ.എഫ്.ഐക്ക് ബാധ്യതയില്ല. വ്യാജ ലോട്ടറിക്കാര്‍ക്ക് അവിഹിതമായി എന്തെങ്കിലും സഹായം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നിലപാട് ഡി.വൈ.എഫ്.ഐ സ്വീകരിക്കും.

പരസ്യം പലരില്‍ നിന്നും പത്രം സ്വീകരിക്കുന്നുണ്ടാകാം. അതേക്കുറിച്ചും പ്രതികരികുന്നെല്ലെന്നും ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :