എല്ലാവര്‍ക്കും 25 പൈസ സര്‍ചാര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതിനിരക്ക് പ്രാബല്യത്തില്‍ വന്നു. എല്ലാ ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റ് ഒന്നിന് 25 പൈസ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതിബോര്‍ഡിന് അനുമതി നല്‍കി.

ഇതനുസരിച്ച് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഏഴു രൂപ 25 പൈസ അധികം നല്കണം.

എച്ച് ടി ഇ, എച്ച് ടി ഉപഭോക്താക്കള്‍ക്ക് 10 ശതമാനത്തിന് അധികനിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായങ്ങള്‍ക്കും നിരക്ക് കൂടും.

വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചെങ്കിലും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ്ഷെഡ്ഡിങും ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. താരിഫ് വര്‍ദ്ധനയും ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന വൈദ്യുതി ഉപഭോഗമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. പ്രതിസന്ധി രൂക്ഷമായതിനാലാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :