എറണാകുളത്ത് വിഭാഗീയതയുണ്ട്: ഗോവിന്ദന്‍ മാസ്റ്റര്‍

കൊച്ചി| WEBDUNIA| Last Modified ശനി, 6 ഓഗസ്റ്റ് 2011 (14:11 IST)
സി പി എം എറണാകുളം ഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന്‌ ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍‍. ഇത് പരിഹരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പെരുമാറ്റദൂഷ്യപരാതിയെ തുടര്‍ന്ന് ഗോപി കോട്ടമുറിയ്ക്കലിന് സ്ഥാനചലനം സംഭവിച്ചതിനാലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ജില്ല സെക്രട്ടറിയുടെ ചുമതല നല്‍കിയത്.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വി എസ് വീട്ടില്‍ പോയി കണ്ടതിനോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. രോഗബാധിതനായി കിടക്കുന്ന ആളെ കാണാന്‍ പോകുന്നതില്‍ തെറ്റില്ല. എന്നാല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പോലെ പാര്‍ട്ടിക്കെതിരെ നില്‍ക്കുന്ന ഒരാളെ കാണേണ്ട കാര്യമുണ്ടോ എന്നതാണ് പ്രശ്നമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :