എന്‍ഡോസള്‍ഫാന്‍: കേന്ദ്രം കണ്ണുതുറക്കണമെന്ന് വി എസ്

കാസര്‍കോട്| WEBDUNIA|
PRO
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നേരെ കേന്ദ്രം കണ്ണുതുറക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കു വേണ്ടി നിരവധി സഹായങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരന്തം ലോകത്തിന്‍റെ കണ്ണു തുറപ്പിച്ചു. എന്നാല്‍, ഈ ദുരന്തം കേന്ദ്രസര്‍ക്കാരിന്‍റെ കണ്ണുതുറപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണകൂടത്തിന്‍റെ പിഴവാണ് ദുരന്തത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്തമാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കുന്നതില്‍ സംസ്ഥാനത്തെ പ്രതിപക്ഷം പരാജയപ്പെട്ടു. എന്നാല്‍, ദുരന്തബാധിതരെ സംസ്ഥാന സര്‍ക്കാര്‍ അനാഥരായി ഉപേക്ഷിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :