എന്‍.സി.പി ഉടന്‍ മുന്നണിയില്‍ ചേരും - മുരളീധരന്‍

K. Muraleedharan
KBJWD
എന്‍.സി.പി അധികം വൈകാതെ തന്നെ എതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു.

അടുത്ത തെരെഞ്ഞെടുപ്പോടെ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ തൊണ്ണൂറാം ജന്മ വാര്‍ഷിക ദിനത്തോട്‌ അനുബന്ധിച്ച്‌ തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ മുരളീധരന്‍ നല്‍കിയില്ല.

എന്‍.സി.പി ഇപ്പോള്‍ ഒരു മുന്നണിയിലും ചേരില്ലെന്നും സ്വതന്ത്രമായി മുന്നോട്ടു പോകുമെന്നാണ് മുരളീധരന്‍ ഇതുവരെ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുരളീധരന്‍ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.

ഇന്ദിരാ അനുസ്മരണത്തിനായി കെ.കരുണാകരന്‍റെ വീ‍ട്ടില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച എന്‍.സി.പി നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുരളീധരന്‍ നടത്തിയത്. ശരീരം ഇവിടെയും മനസ് അവിടെയുമായി നില്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തനം വളരെ ദോഷം ചെയ്യും. ഇത്തരക്കാരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 19 നവം‌ബര്‍ 2007 (11:29 IST)
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലാത്തവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കോടോത്ത് ഗോവിന്ദന്‍ നായര്‍, എം.പീ‍താംബര കുറുപ്പ്, ഡി.ഐ.സിയുടെ കൊല്ലം ജില്ലാ പ്രസിഡന്‍റായിരുന്ന കെ. കരുണാകര പിള്ള തുടങ്ങിയ നേതാക്കളാണ് കരുണാകരന്‍റെ വീട്ടിലെ ചടങ്ങില്‍ സംബന്ധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :