എന്‍ ഡി എഫിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല: പി പി തങ്കച്ചന്‍
ആലപ്പുഴ|
WEBDUNIA|
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് എന്‍ ഡി എഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ചേര്‍ത്തലയില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
എന്‍ ഡി എഫിന് തീവ്രവാദി ബന്ധമുണ്ടെന്ന ആക്ഷേപം ജനമധ്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വോട്ട് അഭ്യര്‍ത്ഥിച്ച് യു ഡി എഫ് നേതാക്കള്‍ ആരും പരസ്യമായോ രഹസ്യമായോ എന്‍ ഡി എഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ല.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പി പി തങ്കച്ചനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും ചര്‍ച്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു ചര്‍ച്ച. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പിയുടെ പിന്തുണ തേടിയായിരുന്നു ഇരു നേതാക്കളും കണിച്ചുകുളങ്ങരയിലെത്തിയത്.