എന്‍ എസ് എസിന് പിണറായിയുടെ മറുപടി

കൊല്ലം| WEBDUNIA|
PRO
PRO
എന്‍ എസ് എസ് പരിപാടികള്‍ യു ഡി എഫിന്റെ വേദികളായി മാറുന്നുവെന്ന ആരോപണം ഉയരുന്നത് തങ്ങളുടെ കുറ്റംകൊണ്ടല്ലെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍. സി പി എം ഒരു ജാതിസംഘടന്യ്ക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം കൊല്ലം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നായര്‍ സമുദായത്തിന്റെ അട്ടിപ്പേറവകാശം എന്‍ എസ് എസിനില്ലെന്ന് പിണറായി അഭിപ്രായപ്പെട്ടു. ജാതിയല്ല, പാവപ്പെട്ടവരുടെ പ്രശ്നങ്ങളാണ്‌ സി പി എമ്മിന്‌ വലുതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക്‌ സംവരണം ആവശ്യപ്പെട്ട ആദ്യ പാര്‍ട്ടിയാണ്‌ സി പി എം എന്നും പിണറായി ഓര്‍മ്മപ്പെടുത്തി.

ജാതിമതശക്തികള്‍ യു ഡി എഫ് ഭരണത്തില്‍ പ്രകടമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് മന്ത്രിസഭയില്‍ മന്ത്രിമാരെ നിര്‍ണയിക്കുന്നതില്‍ പോലും ജാതിമതശക്തികള്‍ ഇടപെട്ടതായി പിണറായി ചൂണ്ടിക്കാട്ടി.

ഇടത് നേതാക്കള്‍ വിളിച്ചാല്‍ വരില്ലെന്ന് കഴിഞ്ഞ ദിവസം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :