എംബിബിഎസ്‌ വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയാലല്ല, മാരകവിഷം മൂലമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉള്ളൂര്‍ സ്വദേശിനിയായ എംബിബിഎസ്‌ വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയല്ലെന്ന്‌ രാസപരിശോധനാ റിപ്പോര്‍ട്ട്‌.

ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നും മാരകമായ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും വ്യക്‌തമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കഴക്കൂട്ടത്തെ ഹോട്ടലില്‍ നിന്ന്‌ ചിക്കന്‍ ബിരിയാണി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ്‌ മരണകാരണമെന്ന്‌ ആരോപണമുയര്‍ന്നിരുന്നു,ജൂലൈ 27 നായിരുന്നു ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചത്‌.

നിരവധി ആളുകള്‍ഹോട്ടലില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതാണെന്നും ഇഅന്നേദിവസം ആഹാരം കഴിച്ച മറ്റാരും ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമയും ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :