തിരുവനന്തപുരം|
AISWARYA|
Last Modified തിങ്കള്‍, 24 ജൂലൈ 2017 (09:27 IST)
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം വിൻസെന്റിനെതിരായ കേസില്‍ പുതിയ വഴിത്തിരിവ്. കോവളം എംഎൽഎയ്ക്ക് പിന്തുണയുമായി എത്തിയ വീട്ടമ്മയുടെ സഹോദരിക്കെതിരെയും പൊലീസ് കേസ് എടുക്കും. സഹോദരി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വീട്ടമ്മ പൊലീസിന് രഹസ്യ മൊഴി നല്‍കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
നേരത്തെ കേസില്‍ വീട്ടമ്മയ്ക്കെതിരെ സഹോദരി രംഗത്തെത്തിയിരുന്നു. എംഎൽഎക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിക്കാരിയായ വീട്ടമ്മ മാനസിക രോഗിയാണെന്നും ഇവർ മൊഴി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വീട്ടമ്മയുടെ രഹസ്യ മൊഴി എടുത്തിരുന്നു. ഈ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീട്ടമ്മ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അത് എംഎൽഎയുടെ ശല്യം സഹിക്കാതെയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ സഹോദരിയുടെ ഭീഷണിക്ക് പിന്നാലെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.